തിരുവനന്തപുരം:കാട്ടുപന്നിക്കായി വെച്ചിരുന്ന കെണിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം, വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന അരുണ്‍( 35) ആണ് മരിച്ചത്. ഞായാറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം.
ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് സുഹൃത്തുകള്‍ കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സുഹൃത്തുക്കളായ റെജി, അജിത്ത് എന്നിവരോടൊത്ത് മീന്‍ പിടിക്കാന്‍ പോയ ശേഷം ബൈക്കില്‍ വരുന്ന വഴി ചക്കക്കാട് സമീപം വെച്ചാണ് യുവാവിന് ഷോക്കേറ്റത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയാന്‍ കഴിയൂവെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.