കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന് ജീവനൊടുക്കി. മുതുകാട് വളയത്ത് ജോസഫ്(77) ആണ് മരിച്ചത്.വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ച് മാസമായി ഇയാള്‍ക്ക് പെണ്‍ഷന്‍ ലഭിച്ചിരുന്നില്ല.
ഇയാളുടെ മകളും കിടപ്പ് രോഗിയാണ്. ഇരുവര്‍ക്കും കിട്ടുന്ന പെന്‍ഷനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പെന്ഷന് ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കാട്ടി ഇയാള്‍ നേരത്തേ പഞ്ചായത്ത് ഓഫീസില്‍ കത്ത് നല്‍കിയിരുന്നു.
ജീവനൊടുക്കുമെന്ന കാര്യം ഇയാള്‍ മറ്റ് പലരോടും പറഞ്ഞിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.


