കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന്, 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം.
ഒന്നരവര്‍ഷത്തിനിടെയാണ് 40 ലക്ഷം രൂപ മുസ്തഫ തിരികെ നല്‍കിയത്.പലിശ കൊടുക്കാന്‍ വേണ്ടി മറ്റുള്ളവരില്‍ നിന്ന് മുസ്തഫക്ക് കടം വാങ്ങേണ്ടി വന്നിരുന്നു. ഗുരുവായൂരില്‍ ഫാന്‍സി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ. കട നടത്താന്‍ വേണ്ടിയാണ് മുസ്തഫ കടം വാങ്ങിയത്.
പലിശക്കാരില്‍ നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ ബന്ധുക്കള്‍ പറഞ്ഞു. കച്ചവട സ്ഥാപനത്തില്‍ കയറി പലിശക്കാര്‍ പണം പലവട്ടം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്‍ദ്ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മകന് ഷിയാസും അനുജന് ഹക്കീമും പറഞ്ഞു.
20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ മതിപ്പുകാട്ടിയാണെന്നും കുടുംബം പറയുന്നു. ഭാര്യയുടെ പേരിലുള്ള ചെക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി സമര്‍പ്പിക്കുമെന്നും അവിടെ കേസ് കൊടുക്കുമെന്നും കൊള്ളപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.