പാലക്കാട്: കുറുമ്പാച്ചി മലയില്‍ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകന് ഷാജി (23) എന്നിവരാണ് മരിച്ചത്.
മലമ്പുഴ കുടുക്കാം കുന്ന് പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11നാണ് അപകടം നടന്നത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.