ആലുവ : കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ(എം)ന്റെ മുതിർന്ന നേതാവുമായിരുന്ന കാഞ്ഞൂർ പാറപ്പുറം കൂട്ടുങ്ങൽ വീട്ടിൽ പൊന്നപ്പൻ(93) നിര്യാതനായി. സിപി ഐ എം കാലടി ഏരിയ കമ്മറ്റി മുൻ സെക്രട്ടറി,ജില്ലാ കമ്മറ്റി അംഗം,കർഷക സംഘം ജില്ലാ ട്രഷറർ,പുതിയേടം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ദീർഘനാളായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മക്കൾ ആൻഷ മരുമകൻ എൻ എൻ ബോസ്.സംസ്കാരം നാളെ (21/11/23 ) രാവിലെ 10 മണിക്ക് പാറപ്പുറം എസ്എൻഡിപി സ്മശാനത്തിൽ നടക്കും.ഭാര്യ പ്രത്മാവതി(പരേത)ജനകീയാസൂത്രണത്തിന്റെ ആദ്യ കാല പ്രയോക്താക്കളിൽ ഒരാളായിരുന്നു.കാലടി,കാഞ്ഞൂർ പ്രദേശങ്ങളിൽ ഈറ്റ പനമ്പ് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


