കൊച്ചി: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് നാല് വയസുകാരന് മരിച്ചു. എറണാകുളം, ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവാണെന്ന് ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു.
