തൃശൂര്‍: മൂന്ന് വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു.മാന്ദാമംഗലം മയില്‍കുറ്റി മുക്കില്‍ പള്ളത്ത് വീട്ടില്‍ അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്.
വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. അനീഷും ഭാര്യ അശ്വതിയും പുറത്തുപോയ സമയത്താണ് അപകടം നടന്നത്. അനീഷിന്റെ മാതാവും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്.
ഇവരുടെ ശ്രദ്ധമാറിയ സമയത്ത് ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു. പിന്നാലെ ഇരുവരും ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


