വയനാട്: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിര (32) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 3. 45 ഓടെയാണ് സംഭവം.
രണ്ടാഴ്ച മുമ്പ് കര്‍ണാടകയില്‍ കാപ്പി തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു ആതിര. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയ ആതിരയും ഭര്‍ത്താവ് ബാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ആതിരയെ വെട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ആതിരയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.