മൂവാറ്റുപുഴ : മുവാറ്റുപുഴ മുനിസിപ്പല്‍ മുന്‍ ആക്ടിങ് ചെയര്മാന് വറങ്ങലക്കുടിയില്‍ എം. മാത്തപ്പന് (80) അന്തരിച്ചു. സംസ്കാരം പിന്നീട്. മൂവാറ്റുപുഴ മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്‍മാനും, വികാസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ആയിരുന്നു. വാര്‍ഡ് 14-ലെ മുന്‍ കൗണ്‍സിലറും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവുമാണ്. മുവാറ്റുപുഴ അന്ന ട്രാന്‍സ്പോര്‍ട്സ് ഉടമയും വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ മുന്‍ ട്രഷററും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.
മുവാറ്റുപുഴ മേള സാംസ്കാരിക സംഘടനയുടെ സജീവാംഗവും കോതമംഗലം രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമാണ്. ആദ്യ ഭാര്യ ഇരിഞ്ഞാലക്കുട കല്ലേറ്റുംകര പനംകൂടന്‍ ഫിലോമിന (ബേബി) യുടെ മരണശേഷം കാഞ്ഞിരപ്പള്ളി കാളകെട്ടി വട്ടമറ്റത്തില്‍ ലിസ്സിയെ വിവാഹം കഴിച്ചു.
മക്കള്‍ : ഡോ. റിങ്കു മാത്തപ്പന് (ബാംഗ്ലൂര്‍), രേഷ്മ മാത്തപ്പന് (തൃശൂര്‍), രാഖി മാത്തപ്പന് (അമേരിക്ക). മരുമക്കള്‍ : തോമസ് ഫിലിപ്പ്, പള്ളിയമ്പില്‍, അരീപ്പറമ്പ്, കോട്ടയം (സീനിയര്‍ ഐ. റ്റി. അനലിസ്റ്റ്, ബാംഗ്ലൂര്‍), ക്ലിട്സണ് ഇ. സി., എലവത്തിങ്കല്‍, തൃശൂര്‍ (ബിസിനസ്), അലക്സ് ഡാനിയേല്‍, ചിറ്റിലപ്പിള്ളി, കലൂര്‍, തൊടുപുഴ (ഐ. റ്റി. പ്രൊഫഷണല്‍, ന്യൂജേഴ്സി, അമേരിക്ക)