എറണാകുളം ജില്ലയില്‍ രണ്ട് കൊവിഡ് മരണങ്ങള് കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദന് (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവന് (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.
ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെ്ത കോവിഡ് മരണം നാലായി. കോഴിക്കോട് ജില്ലയില്‍ രണ്ട് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ പതിനൊന്ന് പേര് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.


