തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ പിഎ കൊവിഡ് ബാധയേറ്റ് മരണമടഞ്ഞു. ദാമോദര്‍ (57) ആണ് മരിച്ചത്. ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പളനിസാമിയുടെ ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ 48019 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 528 പേര് മരിക്കുകയും ചെയ്തു.


