അടിമാലിയില്‍ യുവാവ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. അടിമാലി പഴമ്പിള്ളിച്ചാല്‍ കമ്പിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ പ്രിന്‍സും സമീപവാസികളായ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണു കാട്ടിലേക്കു തിരിച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാനയുടെ പിടിയിലകപ്പെട്ട പ്രിന്‍സ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു രാത്രി എട്ടോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

