സീറ്റില്‍: മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ പോള്‍ അലന് അന്തരിച്ചു. 65 വയലായിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയിലെ സീറ്റിലിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2009ലാണ് അലന് അര്‍ബുദരോഗം സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ അസുഖം ഭേദമായെങ്കിലും രണ്ടാഴ്ച മുന്‍പ് രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും ആരോഗ്യനില അപകടത്തിലാകുകയും ചെയ്തു.

സ്കൂള്‍ കാലത്താണ് പോള്‍ അലനും ബില്‍ഗേറ്റ്സും സുഹൃത്തുക്കളായത്. ഈ സൗഹൃദമാണ് 1975ല്‍ മൈക്രോസോഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിലേക്ക് എത്തിയത്. മൈക്രോസോ്ഫ്റ്റിന്റെ ജനപ്രിയ സോഫ്റ്റ്വെയറുകളായ എം.എസ് ഡോസ്, വേര്‍ഡ് തുടങ്ങിയവയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം അലനായിരുന്നു. ബില്‍ ഗേറ്റ്സുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് 1983ല്‍ മൈക്രോസോഫ്റ്റില്‍ നിന്ന് വിട്ടു.അലന് ഇല്ലായിരുന്നെങ്കില്‍ പേഴ്സണല്‍ കമ്പ്യൂട്ടിംഗ് എന്ന ആശയം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ബില്‍ ഗേറ്റ്സ് അനുസ്മരിച്ചു.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46ആം സ്ഥാനത്തായിരുന്ന പോള്‍, മനുഷ്യസ്നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. സീറ്റില്‍ സീഹോക്സ് എന്ന ഫുട്ബോള്‍ ടീമിന്റെയും പോര്ട്ലാന്ജ് ട്രെയില്‍ ബ്ലേസേഴ്സ് എന്ന വോളിബോള്‍ ടീമിന്റെയും ഉടമസ്ഥനായിരുന്നു. അലന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, സ്ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.
പ്രീയ വായനക്കാരെ; സൈറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കൂടുതല്‍ മികവുറ്റ രീതിയില്‍ ഓണ്‍ലൈന്‍ സജ്ജമാക്കിന്നതിന്റെ ഭാഗമായി വരുന്ന 48 മണിക്കൂറില്‍ വായനക്കാര്‍ക്ക് ചെറിയ തോതില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. സഹകരിക്കുമല്ലോ… എഡിറ്റര്‍



