അട്ടപ്പാടി : മുക്കാലിയില്‍ ഷോക്കേറ്റ് 13കാരൻ മരിച്ചു. മുക്കാലി സ്വദേശി സോമൻ – സുജിത ദമ്ബതികളുടെ മകൻ ആദര്‍ശ് ആണ് മരിച്ചത്.മഴയത്ത് അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചു.
