തിരുവനന്തപുരം: പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് (16) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കവടിയാറിലെ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


