ജോലി സ്ഥലത്തേക്ക് ബൈക്കോടിച്ച് പോകുന്നതിനിടെ നെഞ്ച് വേദന ഉണ്ടായതിനെത്തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണ് മധ്യവയസ്കന് മരിച്ചു. എരുമേലി പഞ്ചായത്ത് ഓഫിസ് – ചരള റോഡില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. എരുമേലി ശ്രീനിപുരം നാല് സെന്റ് കോളനി സ്വദേശി കുന്നേല്‍ വീട്ടില്‍ തങ്കച്ചന് (57) ആണ് മരിച്ചത്. തടിവെട്ട് ലോഡിങ് തൊഴിലാളിയാണ് തങ്കച്ചന്.
നെഞ്ച് വേദന എടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ കുഴഞ്ഞുവീണതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു. സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി റോഡില്‍ വീണ് കിടന്ന തങ്കച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തങ്കച്ചന് മുമ്പ് രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതായിരുന്നു. അതിനെ തുടര്‍ന്ന് തങ്കച്ചന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രാവിലെ മണിപ്പുഴയില്‍ തടിപ്പണി കഴിഞ്ഞ് എലിവാലിക്കരയില്‍ അടുത്ത പണിക്കായി പോകുമ്പോഴായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധു
ക്കള്‍ക്ക് വിട്ടുകൊടുത്തു.


