പെരുമ്പാവൂര്‍: ബാങ്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഡോര്‍ ഗ്ലാസില്‍ തട്ടി ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂര്‍ ബ്രാഞ്ചില്‍ 12.30തോടെയാണ് സംഭവം. ചേരാനല്ലൂര്‍ മങ്കുഴി വടക്കേവീട്ടിലാന് ബീന നോബി (43) ആണ് മരിച്ചത്. ടൂ വീലറിലെത്തിയ ബീന ബാങ്കില്‍ കയറിയതിനെ തുടര്‍ന്ന് വണ്ടിയുടെ താക്കോല്‍ എടുക്കാന്‍ വേഗം ഇറങ്ങുമ്പോള്‍ ഡോര്‍ തുറന്ന് എതിരെ വന്നവരുടെ ദേഹത്ത് തട്ടി മുന്‍വശത്തെ ഗ്ലാസിലിടിച്ച് വീഴുകയായിരുന്നു. വീട്ടമ്മയുടെ വയറ്റത്ത് പൊട്ടി വീണ ഗ്ലാസിനാല്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് മരണം. മക്കള്‍: അഖില, ജിസ് മോന്, ജെയ്മോന് കൂവപ്പടിയില്‍ അഖില്‍ ഇലട്രിക്കല്‍ എന്ന സ്ഥാപനം നടത്തി വരികയാണ്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍
Home Death പെരുമ്പാവൂരില്‍ ഡോര്‍ ഗ്ലാസില്‍ തട്ടി ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ തത്ക്ഷണം മരിച്ചു.

