തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ്.വി. പ്രദീപ് അന്തരിച്ചു. നേമത്തുണ്ടായ വാഹനാപകടത്തിലാണ് മരണം. പ്രദീപ് സഞ്ചരിച്ച വാഹനത്തെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയോടെയായിരുന്നു അപകടം. ആക്ടീവ സ്കൂട്ടറിലായിരുന്നു പ്രദീപ്. ഇടിച്ച വാഹനം നിര്‍ത്താതെ പോയതായാണ് വിവരം.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കൈരളി ടി.വി, ന്യൂസ് 18 കേരള, മംഗളം ചാനലുകളില്‍ പ്രവര്‍ത്തിച്ച പ്രദീപ് ചില ഓണ്‍ലൈന്‍ പത്രങ്ങളിലും ജോലി നോക്കിയിരുന്നു.


