ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തില്‍ സുരേന്ദ്രന്(54) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രന് വീട്ടിനുള്ളില്‍ വച്ച് തീ കൊളുത്തിയത്. വീട് ഭാഗികമായി കത്തി നശിച്ചു. മകളുടെ വിവാഹം ഉച്ചയ്ക്ക് 12ന് കാട്ട്കട ക്ഷേത്രത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ട് പെണ് മക്കളെ ഉപേക്ഷിച്ച് സുരേന്ദ്രന് അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പെണ്മക്കള് പുത്തനമ്പലം കാട്ട്കടയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് കേസെടുത്തു.