കൊല്ലത്ത് പോലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പിലാണ് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പോലീസ് ക്യാമ്പിലെ കമാന്‍ഡോയായ അഖിലാണ് (35) മരിച്ചത്.
സുഹൃത്തായ ഗിരീഷുമായി ചേര്‍ന്നിരുന്നു മദ്യം കഴിച്ചതിന് ശേഷമാണ് അഖില്‍ ശര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് അവശനിലയില്‍ ആയ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
കൂടെയുണ്ടായിരുന്ന ഗിരീഷും അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിഷമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


