കൊല്ലം: കൊല്ലം സ്വദേശികളായ നാലംഗ മലയാളി കുടുംബത്തെ അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്.കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് തിങ്കളാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെടിയേറ്റാണ് ആനന്ദ് സുജിത്തും ഭാര്യയും കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്ക്കരുകില്നിന്ന് പിസ്റ്റള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശുചിമുറിയില്‍നിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.


