മലപ്പുറം എടപ്പാള്‍ മാണൂരില്‍ സെറിബ്രല്‍ പള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി. മാണൂര്‍ പുതുക്കുടിയില്‍ അനിതകുമാരി, മകള്‍ അഞ്ജന എന്നിവര്‍ ആണ് മരിച്ചത്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെ മകൻ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. മകളെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അനിതാകുമാരി വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബം അനുഭവിച്ചിരുന്ന കടുത്ത വിഷാദമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഒരു മാസം മുമ്പ് അനിതാകുമാരിയുടെ ഭർത്താവ് മരിച്ചിരുന്നു. ഈ സംഭവം അവരെ ആഴത്തിൽ വിഷാദത്തിലാക്കി. കൂടാതെ, സെറിബ്രൽ പാൾസി ബാധിച്ച മകൾക്ക് മതിയായ ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ നിരന്തരം അലട്ടിയിരുന്നുവെന്നും പോലീസ് സൂചിപ്പിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


