ഇടുക്കി: അടിമാലിയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ ആള് കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി അര്ജുനന്-മുനിയമ്മ ദമ്പതികളുടെ മകന്. ഗണേശന് (46) ആണ് മരിച്ചത്. ഇദ്ദേഹത്തിന് മുന്‍പ് ചുഴലിരോഗം ഉള്ളതായി പൊലീസ് പറഞ്ഞു. നവകേരള സദസ്സിന്റെ പ്രവേശന കവാടത്തില്‍ എത്തിയപ്പോഴായിരുന്നു ഗണേശന് കുഴഞ്ഞ് വീണത്. ഉടന്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
Home Death നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ ആള് കുഴഞ്ഞു വീണ് മരിച്ചു, ദേവികുളം സ്വദേശി ഗണേശന് ആണ് മരിച്ചത്.