ആർ എം പി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ആളുകൾ അല്ല ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് കെകെ രമ എംഎല്‍എ. ടി പി യെ കൊലപ്പെടുത്തിയ പ്രതികളിലൊരാളായിരുന്ന കുഞ്ഞനന്ദന് മരിച്ചതുകൊണ്ട് മാത്രം തനിക്ക് നീതി കിട്ടിയെന്ന് പറയാനാകില്ലെന്ന് അദ്ദേഹത്തിൻ്റെ വിധവ കൂടിയായ രമ വ്യക്തമാക്കി. ടിപിയെ കൊല്ലാന്‍ തീരുമാനിച്ച ഒരു കേന്ദ്രമുണ്ടെന്നും അതൊരിക്കലും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രമ വെളിപ്പെടുത്തി.
ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നത്തിലൂടെ ആര്‍എംപി എന്ന പാര്‍ട്ടി നശിക്കുമെന്നായിരുന്നു സിപിഎമ്മിൻ്റെ കണക്കുകൂട്ടല്‍ എന്നാൽ അത് തെറ്റിയെന്നും കെകെ രമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രമ.


