ന്യൂഡല്‍ഹി : രണ്ട് യുവാക്കള്‍ ഹോട്ടല്‍മുറിയില്‍ ദുരൂഹസാഹചര്യ ത്തില്‍ മരിച്ചനിലയില്‍. ഡല്‍ഹിയിലെ നംഗ്ലോയ് മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം.ഹരിയാന സ്വദേശി ജിതേഷ് ഗണേഷ് (29), നംഗ്ലോയ് സ്വദേശി സച്ചിന് (24) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരുന്നുകളുടെ കുപ്പിയും സിറിഞ്ചും ഹോട്ടല്‍മുറിയില്‍നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി എസ്ജിഎം ആശുപത്രിയിലേയ്ക്ക മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.