തൃശൂർ: കേച്ചേരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയില്‍ വീട്ടില്‍ ബിൻസ് കുര്യനാണ് (35) മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേല്‍ വീട്ടില്‍ സനു പരിക്കുകളോടെ രക്ഷപെട്ടു.
ഇന്ന് രാവിലെ കേച്ചേരി തലക്കോട്ടുകരയിലാണ് അപകടമുണ്ടായത്. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയില്‍ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡില്‍ തലയടിച്ചുവീണ ബിൻസിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.