താലൂക്ക് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളുടെ ദൗർബല്യങ്ങൾക്കിടെ ഉണ്ടായ ആക്രമണം ഡോ.വന്ദനദാസിന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരു വർഷം തികയുന്നുവൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച പ്രതി ബി സന്ദീപിൻ്റെ ആക്രമണത്തിലാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. നിലവിൽ കേസിൻ്റെ വിചാരണ പ്രാരംഭഘട്ടത്തിലാണ്. പഴയ സെക്യൂരിറ്റി സംവിധാനം പൂർണമായി ഒഴിവാക്കി 45 വയസ്സിൽ താഴെയുള്ള കായികശേഷിയുള്ള 12 വിമുക്തഭടൻമാരെ സെക്യൂരിറ്റി ജീവനക്കാരായി നിയോഗിച്ചു.
മകളുടെ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലടക്കം നിയമപോരാട്ടം നടത്തിയിരുന്നു മാതാപിതാക്കൾ. എന്നാൽ സിബിഐ അന്വേഷണം അനുവദിച്ചിരുന്നില്ല. ആശുപത്രിയും പരിസരങ്ങളും നിരീക്ഷണ ക്യാമറ വലയത്തിലാണ്. അക്രമ സ്വഭാവവും മദ്യലഹരിയുള്ളവരുമായ രോഗികളെ ചികിത്സിക്കുന്ന സമയത്ത് പൊലീസുകാരുടെ സാന്നിധ്യം ഉണ്ടാകും.താലൂക്ക് ആശുപത്രിയിൽ നാടിന്റെ നോവിന്റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ ഈയിടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ.വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന നാമകരണം ചെയ്തു.


