വാഷിംഗ്ടണ്‍: കൊവിഡ് ബാധയുണ്ടെന്നാണ് സംശയിക്കുന്ന മൂന്ന് മലയാളികള്‍ കൂടി അമേരിക്കയില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), അദ്ദേഹത്തിന്റെ ഭാര്യ മേഴ്സി സാമുവല്‍, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്. 12 മണിക്കൂറിന്റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ക്ക് കൊവിഡാണ് എന്ന് പിന്നീട് സംശയമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം വരുന്നത് വരെ കാത്തിരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഫലം ലഭിച്ചാലും ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


