മൂവാറ്റുപുഴ : നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ വാളന്റിയറായി സേവനം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുവാറ്റുപുഴ പേട്ട, പളളിക്കുടത്തില് (നെയ്ത്ശാല ) പരേതനായ ഹസന് റാവുത്തറുടെയും ആമിനയുടെയും മകന് സക്കീര്‍ ഹുസൈനാണ് (58) ഹൃദയാഘാതം മൂലം മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ സുബഹി നമസ്കാരത്തിന് ശേഷം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ മരണം സംഭവിച്ചു. കബറടക്കം നടത്തി. ഭാര്യ നാജ, മക്കള്‍: നാസിഫ്, വാസില്‍, ജാസിര്‍. മരുമകള്‍ : ബീമ