മൂവാറ്റുപുഴമുസ്ലീം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി, കാവുങ്കര, ആര്യങ്കാലായിൽ (കുടിയിൽ) മുൻ മുനിസിപ്പൽകൗൺസിലർ പരേതനായ എഎം മക്കാർ ഹാജിയുടെ മകൻ എഎം ഷാനാവാസ് (ഷാനു – 52 ) നിര്യാതനായി. കബറടക്കം നടത്തി. പരേതയായ നെടിയാമലയിൽ ബീവിയാണ് മാതാവ്.
ഭാര്യ കാലടി മുണ്ടേത്ത് കുടുംബാംഗം റസിയ. മക്കൾ : ബിലാൽ ഷാനവാസ് (ഖത്തർ ), താരിക് ഷാനവാസ് (അക്ഷയ സെന്റർ വൺ വേ ജംഗ്ഷൻ ) മരുമകൾ : സുനൈന ബിലാൽ. മുവാറ്റുപുഴ താലൂക്ക് മഹല്ല് ഏകോപന സമിതി സെക്രട്ടറിയും സെൻട്രൽ ജുമാ മസ്ജീദ് വൈസ് പ്രസിഡന്റുമാണ് ഷാനവാസ്


