മൂവാറ്റുപുഴ: കിഴക്കേക്കര ശിവദം (ആണ്ടൂര്‍) വീട്ടില്‍ എ.ജി.ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. ഭാര്യ: ലൗലി (റിട്ട. അദ്ധ്യാപിക). മക്കള്‍: അനഘ (അസോ. പ്രൊഫസര്‍, ക്രൈസ്റ്റ് കോളേജ്, ബംഗലൂരു), അഗസ്ത്യ @ അപ്പു (ആസ്ത്രേലിയ). സംസ്കാരം ഇന്ന് (05/09/2022, തിങ്കള്‍) വൈകിട്ട് 3 ന് കൂത്താട്ടുകുളം മുനിസിപ്പല്‍ ശ്മശാനത്തില്‍.
പത്രപ്രവര്ത്തകന്, അദ്ധ്യാപകന്, ഗ്രന്ഥകര്‍ത്താവ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ച വ്യക്തിത്വമായിരുന്നു എ.ജി.ബാബുവിന്റേത്. ദൂരദര്‍ശന്റെ ആദ്യ മലയാളം ഫിനാന്‍ഷ്യല്‍ റിവ്യൂ – അര്‍ത്ഥവിചാരം, നിരവധി ശ്രദ്ധേയങ്ങളായ അഭിമുഖങ്ങള്‍ എന്നിവ ഇദ്ദേഹം ചെയ്തു. കേരള കൗമുദി വാരികയിലും പത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗമായി സേവനമനുഷ്ഠിച്ചു. ഡോ. ബി.ആര്. അംബേദ്കറുടെ പാക്കിസ്ഥാന് അല്ലെങ്കില്‍ ഇന്ത്യ വിഭജനം എന്ന പുസ്തകം പരിഭാഷപ്പെടുത്തി. ഇന്ത്യന്‍ എക്സ്പ്രസിലെഴുതിയ ലേഖനത്തിന് ഐക്യരാഷ്ട്ര സഭയുടെ ലഹരി പ്രതിരോധ പരിപാടി (1991-2000) യുടെ ഭാഗമായുള്ള പുരസ്ക്കാരം ലഭിച്ചു. കേരളത്തിലെ ലഹരി വ്യാപാരത്തെക്കുറിച്ചുള്ള പരമ്പരയ്ക്ക് മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും നേടി.


