മൂവാറ്റുപുഴ: സഹപ്രവർത്തകർക്കെതിരെ ആരോപണമുന്നയിച്ച് പൊലീസുകാരൻ ആത്മഹത്യചെയ്തു. കളമശേരി എ.ആര്. ക്യാംപിലെ ഡ്രൈവര്‍ റാക്കാട്, മുരിങ്ങോത്തിൽ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകരാണെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. മൃതദേഹം കാണാൻ സഹപ്രവർത്തകർ വരരുതെന്നും കുറിപ്പില്‍ പറയുന്നു. രണ്ട് സഹപ്രവർത്തകർക്കെതിരെയും കത്തിൽ പരാമർശമുണ്ട്. മക്കൾക്കുള്ള കത്തിൽ പൊലിസിൽ ജോലി സ്വീകരിക്കരുതെന്നും മറ്റ് ഡിപ്പാർട്ട്മെമെന്റുകളിലെ ജോലി ചെയ്യാവു എന്നും എഴുതിയിട്ടുണ്ട്
സഹപ്രവർത്തകരുടെ ഇടപെടലും വ്യാജ പരാതികൾ മൂലവും പതിനൊന്നു തവണയാണ് ജോബി ദാസിന്റെ ഇൻക്രിമെന്റുകൾ തടഞ്ഞത്. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.


