മൂവാറ്റുപുഴ : വാഹന പ്രചരണ ജാഥകള്‍ക്ക് ന്യൂജെന്‍ അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ തയ്യാറാക്കി വിസ്മയം തീര്‍ത്ത വി.എം സൗണ്ട്സ് ഉടമ വിളക്കത്ത് മജീദ് നിര്യാതനായി. ആദ്യകാല സൗണ്ട് സെറ്റ് ഉടമയായിരുന്ന കാവുങ്കര, വിളക്കത്ത് പരേതനായ മക്കാറിന്റെ മകനാണ് 62കാരനായ മജീദ്. പ്രാചാരണത്തിനായി മജീദിന്റെ വാഹനങ്ങള്‍ സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിച്ചിട്ടുണ്ട്. അനൗണ്‍സര്‍മാര്‍ സഹിതം വിശ്വാസ്യതയോടെ വാഹനങ്ങള്‍ നല്‍കുക എന്നതാണ് മജീദിന്റെ മുഖ്യ ദൗത്യം. അതുകൊണ്ട് തന്നെ ഈ മേഘലയിലെ ഒട്ടുമിക്ക പരിപാടികളും ഇദ്ദേഹമാണ് ചെയ്ത് പോന്നിരുന്നത്. മജീദിന്റെ കബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് കാവുങ്കര സെന്‍ട്രല്‍ ജുമമസ്ജിദില്‍ നടക്കും. ഭാര്യ ഡാലിയ. മക്കള്‍: നസിയ , സിനിയ മരുമക്കള്‍: ഷാമോന്, മാഹിന്‍