ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമയടക്കം ഏഴു പേര് മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ചെന്നൈയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്. അഞ്ചു പേര് സ്ഫോടനമുണ്ടായ ഉടനെയും രണ്ടു പേര് ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.

