മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന് മെമ്പര്‍ മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ അന്തരിച്ചു. മാറാക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. പി.എസ്.എം.ഒ കോളജില്‍ എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം. മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായും, ദീര്‍ഘകാലം പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും വഹിച്ചിരുന്നു.
കാടാമ്പുഴ യു.പി. സ്കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. മാറാക്കര യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കുറ്റിപ്പുറം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ട്രഷറര്‍, കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ അക്ഷയ പദ്ധതി ആദ്യമായി തുടങ്ങുകയും മികച്ച രീതിയില്‍ നടപ്പിലാക്കുകയും ചെയ്തതിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ജനകീയാസൂത്രണം സംസ്ഥാന ജില്ലാ റിസോഴ്സ് പേഴ്സണ്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുറുകത്താണി പാറപ്പുറം ജി.എം.എല്‍.പി സ്കൂള്‍ പ്രധാന അധ്യാപിക സുബൈദ. മക്കള്‍: ഷെബിന്‍ സാബിഖ്, ഫാഹിസ്, ഫിദാ ഷെറിന്, മരുമക്കള്‍: ഹിസ്സു റഹ്മാന്, ഷഹന, ഡോ: ഷഹല ഷഹനാസ്


