റിയാദ്: മലയാളി നഴ്സ് സൗദിയില്‍ ജീവനൊടുക്കി. അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്സ് കൊല്ലം പുനലൂര്‍ കരവാളൂര്‍ ലിജിഭവനില്‍ ലിജി സീമോന്‍ (31) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്. അബ്ഹയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് സിബി ബാബു. മാതാവ് ലിസ്സി. പിതാവ് സീ മോണ്‍. ഏക സഹേദരി സിജി.