മലപ്പുറത്ത് കോവിഡ് ബാധിച്ചു 11 മാസം പ്രായമായ കുഞ്ഞു മരിച്ചു. താനൂര്‍ ഓമച്ചപ്പുഴ സ്വദേശി റമീസിന്റെ മകള്‍ ആസ്യ അമാനയാണ് മരിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബത്തിലെ മറ്റു ആര് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടിയ്ക്കടുത്തു പുളിക്കല്‍ അരൂരിലെ വീട്ടില്ല് വിരുന്നിനെത്തിയ താനൂര്‍ ഓമച്ചപ്പുഴ കാടിയങ്ങല്‍ റമീസിന്റെ മകള്‍ ആസ്യ അമാനയാണ് (11 മാസം) മരിച്ചത്. മാതാവ് ലുലു തസ്രീഫയുടെ അരൂരിലെ വീട്ടില്‍ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സല്‍ക്കാരത്തിനെത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്. പെരുന്നാള്‍ കഴിഞ്ഞ് താനൂരിലേക്കു മടങ്ങാനുളള തീരുമാനത്തിലായിരുന്നു കുടുംബം.
വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞിനു പനിയോടു കൂടിയ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നു പുളിക്കല്‍ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.മരിച്ച കുഞ്ഞിനു കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിലെ മറ്റുള്ളവരില്‍ നടത്തിയ പരിശോധനയില്‍ ആറു പേര് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്തായിരുന്നു. പിന്നീട് കൊവിഡ് വ്യാപനം വന്നതോടെ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.


