പാമ്പാടി: പ്രമുഖ ആയുര്‍വേദ ചികിത്സകനായ മഠത്തില്‍ ‘രാജാഞ്ജലി’ യില്‍ ഡോ: സി.കെ. ഹരീന്ദ്രന്‍നായര്‍( 87)നിര്യാതനായി. സംസ്കാരം ഇന്ന്( തിങ്കള്‍) വൈകിട്ട് നാലിനു വീട്ടുവളപ്പില്‍. മഹര്‍ഷി വേദിക് യൂണിവേഴ്സിറ്റിയുടെ രാജ്യാന്തര സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്നു. പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി തുടങ്ങിയവയുടെ സ്ഥാപക പ്രസിഡന്റാണ്.എം.എസ് രാജമ്മയാണ് ഭാര്യ. എസ് മക്കള്‍: സി.എച്ച്. അജിത്കുമാര്‍( ചീഫ് മാനേജര്‍, ഫെഡറല്‍ബാങ്ക്,കിടങ്ങറ) ജിജി.എച്ച് നായര്‍( പ്രിന്‍സിപ്പല്‍,വി.വി.എച്ച്.എസ്എസ്, താമരക്കുളം) സുജിത് നായര്‍(സ്പെഷല്‍ കറസ്പോണ്ടന്റ്, മലയാളമനോരമ, തിരുവനന്തപുരം) മരുമക്കള്‍: ഡോ: ആശാ അജിത്( സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം മേധാവി, തിരുവനന്തപുരം ആയുര്‍വേദ കൊളജ്) ശാരദാ തമ്പി(ഡയറക്ടര്‍, കലാങ്കണ്‍, തിരുവനന്തപുരം). പരേതനായ എസ്. കൃഷ്ണകുമാര്‍. ആയുര്‍വേദ ചികിത്സാര്‍ഥം ന്യൂസിലന്‍ഡില്‍ നടത്തിയ യാത്രയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ‘നന്ദി, പ്രിയ ന്യൂസിലന്‍ഡ്’ കൃതിയാണ്.
Home Death മനോരമ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സുജിത് നായരുടെ അച്ഛന് ഡോ: സി.കെ. ഹരീന്ദ്രന്‍നായര്‍ നിര്യാതനായി.

