തിരുവനന്തപുരം: സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും, കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡ് മരണം റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കില്‍ പരിശോധിക്കാമെന്നും ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മരണപ്പെട്ടവരുടെ പേരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് അതിനു പരിഹാരം ഉണ്ടാക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെയടക്കം നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


