കൊച്ചി: വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റുചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്. കാലടി സര്‍വകലാശാല ഹോസ്റ്റലില്‍ തന്നെയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്ന വിദ്യ ഒളിവാലാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
പരിശോധനയും മൊഴിയെടുപ്പും
കേസന്വേഷണത്തിന്റെ ഭാഗമായി അഗളി പോലീസ് ഇന്ന് വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ജോലി ചെയ്ത കരിന്തളം ഗവണ്മെന്റ് കോളേജില്‍ എത്തി പോലീസ് പ്രിന്‍സിപ്പാളിന്റെ മൊഴിയും രേഖപ്പെടുത്തും. പിഎച്ച്ഡി വിവാദത്തില്‍ കാലടി സര്‍വകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും.
സിപിഎം വിദ്യയെ തള്ളി
സംഭവത്തില്‍ വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്. വിദ്യയ്ക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ തീരുമാനമെടുത്തു.