സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയക്ക് എതിരെ നിര്‍ണായക മൊഴി. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ഇദ്ദേഹത്തിന് സ്വര്‍ണക്കടത്തിലെ വിഹിതം നല്‍കിയെന്നാണ് മൊഴി. വിഹിതം നല്‍കിയത് തിരുവനന്തപുരത്തെ ഡോളര്‍ ഇടപാടുകാരന് വഴിയാണ്. ഇടപാടുകാരനെ കസ്റ്റംസ് ചോദ്യം ചെയ്തു. റഷീദ് ഖാമിസ് അല്‍ അഷ്മിയയെ ചോദ്യം ചെയ്യണമെന്നു കാണിച്ച് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തു നല്‍കും. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിട്ടിയത്.