പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷി ക്കണമെന്ന് ഉത്തരവ്. ക്രൈബ്രാഞ്ച് മേധാവിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 2017-ലാണ് സംഭവം നടന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയും പീഡനം എതിര്‍ത്ത പെണ്‍കുട്ടി കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയര്‍ന്നത്. പിന്നീട് പെണ്‍കുട്ടി നല്കിയ പരാതി പിന്‍വലിക്കുകയും കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികള്‍ അടിസ്ഥാനമാക്കിയാവും കേസിന്റെ പുനരന്വേഷണം.

