കഞ്ചിക്കോട് സെക്യൂരിറ്റി ജീവനക്കാരന് കമ്പി വടികൊണ്ടുള്ള അടിയേറ്റ് മരിച്ചു. പാലക്കാട് കഞ്ചിക്കോടിലെ ഒരു വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ദാരുണാന്ത്യം ഉണ്ടായത്. പി എം ജോണ്‍ (69) എന്നയാളാണ് ഇന്നലെ രാത്രിയില്‍ അഞ്തന്റെ അടിയേറ്റ് മരിച്ചത്. മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്പിവടി കൊണ്ട് അജ്ഞാതന്‍ ജോണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹോസ്റ്റലിന്റെ പുറകുവശത്തെ മതില് ചാടിക്കടന്നാണ് പ്രതി അകത്ത് കയറിയതെന്ന് പോലീസ് ഭാഷ്യം. പ്രതി മതിലുചാടുന്നത് കണ്ട ഹോസ്റ്റലിലെ ഒരാള്‍ നിലവിളിക്കുന്നത് കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരന് ഓടിയെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടെ സെക്യൂരിറ്റിയെ ഇയാള്‍ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുകയാണ്.


