സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കി എൻഐഎ വിട്ടയച്ചു. കൊച്ചിയിൽ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലുകളാണ് ഇന്ന് പൂർത്തിയാക്കിയത്. വിട്ടയച്ച ശിവശങ്കരൻ തലസ്ഥാനത്തേക്ക് മടങ്ങി. രാവിലെ പത്തിനാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ഇന്നലെ പത്ത് മണിക്കൂര്‍ നീട്ടുനിന്ന ചോദ്യം ചെയ്യലാണ് നടന്നത്. രാവിലെ 9.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ 7 മണിയ്ക്ക് പൂര്‍ത്തിയാക്കിയ എന്‍ഐഎ ആണ് ശിവശങ്കറിനായി ഹോട്ടല്‍ മുറി ബുക്ക് ചെയ്തതത്. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
Home Crime & Court മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു.
by വൈ.അന്‍സാരി
by വൈ.അന്‍സാരി