മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്മ്മിച്ചുവന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാന തൊഴിലാളിയായ സ്ഥാപന ഉടമ സഞ്ചിത്ത് മണ്ടാലിനെ മൂവാറ്റുപുഴ കീച്ചേരി പടിയിലെ വണ്‍ സ്റ്റോപ്പ് ഷോപ്പ് ട്രാവല്‍ ഏജന്‍സിയില്‍ നിന്നുമാണ് മൂവാറ്റുപുഴ പൊലിസ് പിടികൂടിയത്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ആധാര്‍ കാര്‍ഡുകളടക്കം നിരവധി രേഖകള്‍ പൊലിസ് പിടിച്ചെടുത്തു. രാത്രിയോടെ ഇവിടെ എത്തിയ സൈബര്‍ പൊലിസ് സംഘം പരിശോധന തുടരുകയാണ്.
ആര് റ്റി പി സി ആര് പരിശോധനയുടെ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടുന്ന് നിര്‍മ്മിച്ച് നല്‍കിയിരുന്നു. കോവിഡ് പരിശോധന സൗകര്യമുളള നഗരത്തിലെയും കോട്ടയത്തെയും ചില സ്വകാര്യ ആശുപത്രികളുടയും ടെസ്റ്റിംഗ് ലാബുകളുടെയും പേരിലായിരുന്നു സര്‍ട്ടിഫിക്കേറ്റുകള്‍ നല്കി വന്നിരുന്നത്. സ്വകാര്യ ആശുപത്രികളുടെ പരാതിയിലാണ് പൊലിസ് പരിശോധന നടത്തിയത്. സ്ഥാപനത്തില്‍ നിന്നും നിരവധി രേഖകളും ഹാഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടുത്തെ സ്ഥിരം കസ്റ്റമേഴ്സ് . ഇവര്‍ക്കായി യാത്രാ രേഖകള്‍ക്കൊപ്പം വ്യാജ രേഖകളും ഇവിടെ തയ്യാറാക്കി നല്‍കിയിരുന്നതായി പൊലിസ് പറഞ്ഞു.
സി.ഐ. കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിന്‍സിപ്പല്‍ എസ്ഐ. ശശികുമാര്‍, എസ് ഐ എം എ ഷക്കീര്‍, എഎസ്ഐ ജോജി പി എസ്, സീനിയര്‍ സിപിഒ അഗസ്റ്റിന് ജോസഫ്, സിപിഒമാരായ സനൂപ് പികെ, ബിബില്‍ മോഹന്‍, കുമാര്‍ വിപി, ജിന്‍സ് കുര്യാക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

