
കൊച്ചി: പിറവം വലിയ പള്ളിയില്‍ നിന്ന് ഇടവക അംഗങ്ങളായ യാക്കോബായ വിശ്വാസികളെ പുറത്താക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കളക്ടര്‍ പള്ളിയിലെത്തി യാക്കോബായ നേതൃത്വവുമായി സംസാരിച്ചു. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാര്‍ അറസ്റ്റ് വരിച്ചു. തുടര്‍ന്ന് പള്ളിമുറ്റത്ത് ഉണ്ടായിരുന്ന വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.തുടര്‍ന്ന് പിറവം പള്ളിയുടെ ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുത്തതായി ജില്ലാകളക്ടര്‍ അറിയിച്ചു. പള്ളിയുടെ ഭരണം കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ ആണ് ആദ്യം പോലീസ് പള്ളിയുടെ ഗേറ്റ് പൂട്ട് പൊളിച്ചത്. തുടര്‍ന്നാണ് കലക്ടര്‍ പള്ളിയിലെത്തി മെത്രാപ്പൊലീത്തമാരും ആയി സംസാരിച്ചത്. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തമാര്‍ പറഞ്ഞു.സുപ്രീം കോടതി രേഖകള്‍ പരിശോധിച്ചെങ്കിലും രേഖകളിലെ സത്യാവസ്ഥ പരിശോധിച്ചില്ലെന്ന് സഭാ നേതൃത്വം പറഞ്ഞു.

