കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശി സജീവിനെയാണ് പിടികൂടിയത്. പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റുയാത്രക്കാരും പോലീസും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
പൂനെ-കന്യാകുമാരി എക്സ്പ്രസിൽ തൃശൂരിലേക്ക് പോകാൻ എത്തിയതായിരുന്നു പെൺകുട്ടി. പ്ലാറ്റ്ഫോമിൽ വച്ചാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ശക്തമായി പ്രതികരിച്ച പെൺകുട്ടി യുവാവിൻ്റെ ദൃശ്യങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
ദൃശങ്ങൾ തെളിവായതോടെ പ്രതിയെ പിടികൂടലും പൊലീസിന് എളുപ്പമായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതി സജീവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


