എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ. കെ മഹേശന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവുകളുമായി സുഭാഷ് വാസു. മഹേശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഒന്‍പത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് മഹേശന് അല്ല, സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും ഇക്കാര്യം മരിക്കുന്നതിന് മുന്‍പ് മഹേശന് തന്നോട് പറഞ്ഞിരുന്നതായും സുഭാഷ് വാസു വ്യക്തമാക്കി. യൂണിയനില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് തുഷാര്‍ ഉടുമ്പന്‍ ചോലയില്‍ തോട്ടം വാങ്ങിയതിന് രേഖകള്‍ ഉണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഹവാല ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറും എന്നും സുഭാഷ് വാസു പറഞ്ഞു.

