അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനം. അന്വേഷണ സംഘം പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് നല്കുന്ന വിവരം. അതേസമയം ദിലീപ് ഉള്പടെയുള്ള പ്രതികള്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമികമായ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍ തുടരുക.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.


