ആലപ്പുഴയിലെ ഇരട്ടകൊലപാതങ്ങങ്ങളിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്സാക്കറെ. പ്രതികള്‍ക്കുള്ള തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സ്ഥലങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇവര്‍ക്ക് പിന്നാലെയാണ്. ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പുറത്തു വിടന് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.


